2018 ആഗസ്റ്റിലെ മഹാ പ്രളയം – ഈ ചാലക്കുടിക്കാരെയും അങ്കമാലിക്കാരെയും എങ്ങനെ മറക്കും

ഇന്ന് ആഗസ്ത് 16.കഴിഞ്ഞ വർഷം അതായതു 2018 ആഗസ്ത് പതിനാറാം തീയതി രാവിലെ ഏതാണ്ട് പതിനൊന്നരയോടുകൂടിയാണ് റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ പി എച് കുര്യൻ സാറിന്റെ ഫോൺ വിളി വരുന്നത്. രണ്ടു ദിവസമായി തകർത്തു പെയ്യുന്ന മഴ വിതക്കുന്ന നാശനഷ്ടങ്ങൾ ടിവിയിൽ കാണുന്നുണ്ട്. പ്രത്യേകിച്ച് തിരുവന്തപുരത്തു എനിക്കറിയാവുന്ന അറിയാവുന്ന ആൾക്കാരും പ്രദേശങ്ങളും ദുരിതം അനുഭവിക്കുന്നത് കണ്ടപ്പോൾ വീട്ടിൽ ഇങ്ങനെ കുത്തിയിരിക്കാതെ എന്തെകിലും ചെയ്യണം എന്ന് തോന്നലുണ്ടായി. എന്നാൽ ഒരു ജില്ലാ കളക്ടർ ഈ കാര്യങ്ങളിൽ […]

More...

Operation Anantha- the real heros behind it and a warning that floods will repeat.

തിരുവനന്തപുരത്തു ഓരോ മഴക്കാലം വരുമ്പോഴും ചിലരെങ്കിലും എന്റെ പേര് ഓർക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും. എന്നാൽ ഇതിന്റെ പിന്നിൽ വലിയൊരു ടീം പ്രവർത്തിച്ചിരുന്നു. യാതൊരു ഉത്തരവുകളുടെയും പിൻബലമില്ലാതെ തന്നെ അവർ എന്നെയും ചീഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസൺ സാറിനെയും വിശ്വസിച്ചു ഏതാണ്ട് 26 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഓടക്കു മുകളിലുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻ കൈ എടുതതുകൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ സാധിച്ചത്. അവരിൽ ചിലരുടെ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിക്കട്ടെ. ഇവരെ […]

More...