തിരിഞ്ഞു നോക്കുമ്പോൾ
പ്രിയപെട്ടവരെ, 35 വർഷത്തെ സ്വകാര്യ – കേന്ദ്ര സർക്കാർ – സംസ്ഥാന സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്നു നാളെ (ഏപ്രിൽ 30-ന്) പടിയിറങ്ങുന്നു. ഈ കാലയളവിൽ കയറ്റവും ഇറക്കവും കീർത്തിയും അപകീർത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തോന്നുന്നു. സ്വന്തമായി ഒരു മേൽവിലാസം ഉണ്ടായതു സർക്കാർ സർവീസിൽ വന്നത് മൂലമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് എനിക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാകുന്നത് വരെ ഉണ്ടായിട്ടുള്ളത്. SSLC […]
More...
 
			 
		 
		 
		 
		 
		